Sorry, you need to enable JavaScript to visit this website.

സന്തോഷ് പണ്ഡിറ്റിന് ലാലേട്ടനോട് സിമ്പതി 

കേരളക്കരയുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുകയാണ്. മറ്റ് ഭാഷകളില്‍ ലഭിച്ച സ്വീകാര്യത മലയാളത്തിലും ലഭിക്കുമെന്നാണ് പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. അതേസമയം, വേണ്ട രീതിയില്‍ ആസൂത്രണമില്ലെങ്കില്‍ ബിഗ് ബോസിനു മലയാളി ഹൌസിന്റെ ഗതി ആകുമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. എല്ലാവരും ശ്രദ്ധിക്കുന്ന കാര്യം മോഹന്‍ലാല്‍ ഈ പരിപാടിയുടെ വലിയൊരു ഘടകമാണന്നുള്ളതാണ്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസമോ മറ്റോ അദ്ദേഹം ഈ പരിപാടിയില്‍ പ്രത്യക്ഷപ്പെടുകയുള്ളു. ആ ദിവസത്തെ എപ്പിസോഡ് അദ്ദേഹത്തിന്റെ ആരാധകര്‍ എന്തായാലും കണ്ടിരിക്കുമെന്നും സന്തോഷ് പറയുന്നു.
 മത്സരാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മലയാളി ഹൗസിന്റെ ഗതി തന്നെയായിരിക്കും വരുന്നത്. അതോടെ ഒരു സീസണ്‍ കൊണ്ട് തന്നെ പരിപാടി അവസാനിപ്പിക്കേണ്ടതായിട്ടും വരുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Latest News