ഗുണ- വേറിട്ടു താമസിച്ചിരുന്ന ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയെന്ന കേസില്‍ മധ്യപ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍. അയല്‍ സംസ്ഥാനമായ രാജസ്ഥാന്‍ സ്വദേശി ജാഹിര്‍ ഖാനാണ് 29 കാരിയായ യുവതി നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി നിരന്തര വഴക്കിനെ തുടര്‍ന്ന് യുവതി 2019 മുതല്‍ സ്വന്തം മാതാപിതാക്കളോടൊപ്പമാണ് താമസമെന്ന് രാഗോഗഢ് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അനൂപ് ഭാര്‍ഗവ പറഞ്ഞു.
ഭര്‍ത്താവില്‍നിന്ന് ചെലവിന് ആവശ്യപ്പെട്ട യുവതി ഗുണ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ശനിയാഴ്ച കോടതിയിലെത്തിയ ഖാന്‍ യുവതിയുടെ മാതാവിന്റേയും ബന്ധുവിന്റെയും സാന്നിധ്യത്തില്‍ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് അനൂപ് ഭാര്‍ഗവ പറഞ്ഞു.
ഒറ്റയിരിപ്പിന് മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നതാണ് മുത്തലാഖ്. ഈ രീതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടയതിനു പിന്നലെ മൂന്നുവര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)