Sorry, you need to enable JavaScript to visit this website.

ഞാൻ ഈശ്വരന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന പാമ്പ്-മോഡി

ബംഗളൂരു- ഞാൻ ഈശ്വരന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന പാമ്പാണെന്നും ഈ രാജ്യത്തെ ജനങ്ങൾ ഈശ്വരന് തുല്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ 'വിഷം ചീറ്റുന്ന പാമ്പ്' എന്ന പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മോഡി. കോൺഗ്രസ് 85 ശതമാനം കമ്മിഷൻ വാങ്ങുന്ന പാർട്ടിയാണ്. അവരുടെ പ്രധാനമന്ത്രി നേരത്തെ സമ്മതിച്ചതാണിത്. അധികാരത്തിലേറിയതു മുതൽ അഴിമതിക്കെതിരായി പോരാടുന്നതിനാലാണ് കോൺഗ്രസ്, എന്നെയും ബി.ജെ.പി സർക്കാരിനെയും അധിക്ഷേപിക്കുന്നത്. അഴിമതികൾ ഇല്ലാതാക്കി, രാജ്യത്തെ കരുത്തുറ്റതാക്കാനാണ് ബിജെപി സർക്കാരിന്റെ പ്രവർത്തനം.

കർണാടകയെ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇരട്ട എൻജിൻ സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് ജനങ്ങൾക്ക് ബോധ്യമുണ്ട്. ഇത് ജെ.ഡി.എസിനും കോൺഗ്രസിനും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കും. തനിക്കെതിരെയുള്ള അധിക്ഷേപങ്ങൾക്ക് കർണാടകയിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും മോഡി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News