ന്യൂദല്‍ഹി-ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയത് കാളി ദേവിയുടെ ചിത്രം വിവാദത്തില്‍. ലോകത്തെമ്പാടുമുളള ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന ചിത്രം നീക്കി മാപ്പ് പറയണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവ് കാഞ്ചന്‍ ഗുപ്ത ആവശ്യപ്പെട്ടു.
കാളി മാതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു പകരം ശത്രുക്കള്‍ക്കെതിരെ അവരുടെ അനുഗ്രഹം തേടുകയാണ് വേണ്ടതെന്ന് ഇന്ത്യന്‍ ജേണലിസ്റ്റ് ശുഭാംഗി ശര്‍മ പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് ചിത്രം പിന്നീട് ഡിലീറ്റ് ചെയ്തു.
കലാസൃഷ്ടിയെന്ന അടിക്കുറിപ്പോടെയാണ് കാളി മാതാവിന്റെ പാവാട ഉയര്‍ന്ന നിലയിലുള്ള ചിത്രം പങ്കുവെച്ചിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)