ഏതെങ്കിലും പാര്‍ട്ടിയ്ക്ക് പോയാല്‍ പുതിയ സുഹൃത്തുക്കള്‍ വെച്ചു നീട്ടുന്ന ബിസിനസ് കാര്‍ഡുകള്‍ ശേഖരിച്ചു വെക്കുകയെന്നതൊരു പ്രശ്‌നമാണ്. പലപ്പോഴും തിരക്കുകള്‍ കഴിഞ്ഞ് റൂമിലെത്തി വസ്ത്രം മാറുമ്പോള്‍ ഇവ ഉപേക്ഷിക്കേണ്ടി വരുന്നു. പിന്നീട് എപ്പോഴെങ്കിലും ഇതേ ആളിനെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം. ഇതിന് പരിഹാരമായിരിക്കുന്നു. ബിസിനസ് കാര്‍ഡുകള്‍ നമ്മുടെ കൈവശം ലഭിക്കുമ്പോള്‍ തന്നെ സ്‌കാന്‍ ചെയ്ത ഫോണ്‍ ബുക്കിലെ കോണ്‍ടാക്റ്റുകളിലേക്ക് പകര്‍ത്തുന്ന തരത്തിലാണ് സാങ്കേതിക വിദ്യ വളര്‍ന്നിരിക്കുന്നത്. അഡോബിന്റെ അഡോബ് സ്‌കാന്‍ ഇതിനായി ഉപയോഗിക്കാം. വലിയ പി.ഡി.എഫ് പേജുകളൊഴിച്ചുള്ളതിനെ ഇത്തരത്തില്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാനാവും. കാര്‍ഡിലെ വിലാസത്തിലെ വരികള്‍ ഒന്നൊന്നായി പകര്‍ത്തേണ്ടതില്ല. മൊബൈല്‍ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരിയുന്നത് പോലെ ആവശ്യം വരുമ്പോള്‍ എടുത്ത് ഉപയോഗിക്കാം. വേണമെങ്കില്‍ ക്ലൗഡിലും ഇത് സേവ് ചെയ്യാന്‍ സൗകര്യമുണ്ട്.