ന്യൂദല്‍ഹി-ദുബായില്‍നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനത്തില്‍ വനിതാ സുഹൃത്തിനെ പൈലറ്റ് കോക്പിറ്റിലേക്ക് ക്ഷണിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ സി.ഇ.ഒ കാംപല്‍ വില്‍സണ് കാരണം കാണിക്കല്‍ നോട്ടീസ്. സിവില്‍ ഏവിയേഷന്‍ ജയറക്ടറേറ്റ് ജനറലാണ് (ഡി.ജി.സി.എ ) 15 ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.അന്വേഷണം വൈകിപ്പിച്ചതിനും ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനും ഫ് ളാറ്റ് സേഫ്റ്റി ചീഫ് ഹെന്‍ റി ഡോണോഹോക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 27 ന് നടന്ന സംഭവം വിമാത്തിലെ ജോലിക്കാരില്‍ ഒരാള്‍ ഡി.ജി.സി.എക്ക് പരാതി നല്‍കിയതോടെയാണ് പുറത്തറിഞ്ഞത്. വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ ടിക്കറ്റെടുത്തിരുന്ന യുവതിയെ കോക്പിറ്റിലേക്ക് വിളിച്ചിരുത്തിയെന്നാണ് പരാതി. തലയിണകളും മദ്യവും കോക്പിറ്റില്‍ എത്താക്കാന്‍ പൈലറ്റ് ആവശ്യപ്പെടുകയും ചെയ്തു.
സംഭവം യഥാസമയം ഡി.ജി.സി.എയെ അറിയിച്ചില്ലെന്ന ആരോപണമാണ് എയര്‍ ഇന്ത്യ സി.ഇ.ഒയും സുരക്ഷാ മേധാവിയും നേരിടുന്നത്.
അന്വഷണം പൂര്‍ത്തിയാകുന്നതുവരെ ദുബായ്-ദല്‍ഹി വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജോലിക്കാരേയും തല്‍ക്കാലം ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)