ബംഗളൂരു-മോഡി വിഷസര്‍പ്പമാണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷമ ചോദിച്ചിട്ടും പരമാവധി മുതലെടുക്കാനൊരുങ്ങി ബി.ജെ.പി.
അധിക്ഷേപിക്കുംതോറും മോഡി തിളങ്ങുകയാണെന്ന കാര്യം കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ മനോനില തകര്‍ത്തുവെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയ അധിക്ഷേപിച്ചുകൊണ്ട് വിജയിക്കാമെന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹം മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.
ലോകം മോഡിയെ പ്രകീര്‍ത്തിക്കുമ്പോഴാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ അധിക്ഷേപിക്കുന്നത്. ഖാര്‍ഗക്കുപുറമെ, സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മോഡിയെ ബഹുമാനിക്കുന്നില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ നവല്‍ഗുണ്ടില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)