കൊച്ചി- തിരക്കഥാകൃത്ത് രാജേഷ് കെ രാമന്‍ ആദ്യമായി സംവിധാനം ചെയ്ത നീരജ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി.
ലുലു മാളില്‍ നടന്ന ചടങ്ങില്‍ ഓഡിയോ റിലീസ് ചെയ്തു. ടിസീരീസ് മ്യൂസിക് ആണ് ഗാനങ്ങള്‍ പുറത്തിറക്കുന്നത്.
നീരജയായി ശ്രുതി രാമചന്ദ്രന്‍ എത്തുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ഹൃദയം ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പാലേരി, അഭിജശിവ കല, സ്മിനു സിജു, കോട്ടയം രമേശ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍കുമാര്‍, ശ്രുതി രജനികാന്ത്, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
പ്രണയത്തിനും സെക്‌സിനും നടുവില്‍ നൂല്‍ പാലത്തിലൂടെ ഉള്ള ഒരു യാത്രയാണ് നീരജയുടെ ജീവിതം. സഹ താരങ്ങളോടൊപ്പം അതിശക്തമായ പെര്‍ഫോമന്‍സ് ആണ് മധുരം എന്ന് ചിത്രത്തിനു ശേഷം ശ്രുതി രാമചന്ദ്രന്‍ നീരജയില്‍ അവതരിപ്പിച്ചിട്ടുള്ളത്.
സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം രമേഷ് റെഡി ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കന്നട സിനിമയില്‍ ഏഴോളം ചിത്രങ്ങള്‍ നിര്‍മ്മിച്ച രമേശ് റെഡ്ഡിയുടെ ആദ്യ മലയാള ചിത്രമാണിത്. പി. ആര്‍. ഒ- എം കെ ഷെജിന്‍.