മുംബൈ- പാലി ഹില്‍സില്‍ പുതിയ വീട് സ്വന്തമാക്കി ബോളിവുഡ് താരം ആലിയ ഭട്ട്. 37.80 കോടി രൂപയ്ക്കാണ് താരം വീട് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ആലിയയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന് വേണ്ടിയാണ് പുതിയ വീട് എന്നാണ് വിവരം. 2,497 ചതുരശ്ര അടി വിസ്തീര്‍ണമാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളത്.
സഹോദരി ഷഹീന്‍ ഭട്ടിന് കോടികള്‍ വിലയുള്ള രണ്ട് വീടുകള്‍ ആലിയ സമ്മാനിച്ചതായും മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 7.68 കോടിയുടെ രണ്ട് അപാര്‍ട്മെന്റുകളാണ് ആലിയ ഷഹീന് സമ്മാനിച്ചത്. ജുഹൂവില്‍ എബി നായര്‍ റോഡിലാണ് ഈ അപാര്‍ട്മെന്റുകളുള്ളത്. ഇതില്‍ ഒരു അപാര്‍ട്മെന്റ് 1,797 സ്‌ക്വയര്‍ഫീറ്റും രണ്ടാമത്തേത് 889.75 സ്‌ക്വയര്‍ഫീറ്റുമാണുള്ളത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 30.75 ലക്ഷം രൂപയാണ് നല്‍കിയത്. നിര്‍ര്‍മ്മാണത്തിലിരിക്കുന്ന പുതിയ കപൂര്‍ ബംഗ്ലാവില്‍ നിന്ന് റോഡിന് താഴെയാണ്. ആലിയയും ഭര്‍ത്താവ് രണ്‍ബീര്‍ കപൂറും ബംഗ്ലാവ് പൂര്‍ത്തിയാകുമ്പോള്‍ കുടുംബ ബംഗ്ലാവിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബ ജീവിതത്തിനൊപ്പം തന്നെ സിനിമയിലും ഏറെ തിരക്കിലാണ് ആലിയ. ആലിയയുടെ ആദ്യ ഹോളിവുഡ് ചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. രണ്‍ബീര്‍ കപൂറിനൊപ്പം റോക്കി ഔര്‍ റാണി കീ പ്രേം കഹാനി, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവര്‍ക്കൊപ്പം ജീ ലേ സരാ തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്.