Sorry, you need to enable JavaScript to visit this website.

ഹൈദരാബാദ് മക്ക മസ്ജിദില്‍ ജയ് ശ്രീറാം വിളിച്ചത് ഇതര സംസ്ഥാനക്കാരായ യുവാക്കള്‍

ഹൈദരാബാദ്- മക്ക മസ്ജിദില്‍ രണ്ടു ദിവസം മുമ്പ് ജയ് ശ്രീറാം മുദ്രവാദ്യം മുഴക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മൂന്ന് പേരാണ് തെലങ്കാനയിലെത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത്. മഹരാഷ്ട്രക്കാരായ വെങ്കട്ട, അമോല്‍, കര്‍ണാടക സ്വദേശി വിശാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മക്ക മസ്ജിദിന്റെ പടിയിലിരുന്ന് ഇവര്‍ ജയ് ശ്രീരാം മുദ്രാവാക്യം മുഴുക്കുകയായിരുന്നുവെന്ന്  മസ്ജിദിന്റെ സുരക്ഷാ ഇന്‍ചാര്‍ജായ ഹുസൈനിആലം പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സയ്യിദ് കൈസറുദ്ദീന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവാക്കള്‍ക്കെതിരെ  എതിര്‍പ്പുമായി മുസ്്‌ലിംകള്‍ രംഗത്തുവന്നിരുന്നു.
പോലീസ് ഹെഡ് കോണ്‍സ്റ്റബിളും മൂന്ന് ഹോം ഗാര്‍ഡുകളും ചേര്‍ന്ന് ഉടന്‍ തന്നെ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് ഹുസൈനിആം പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജെ.പ്രിയങ്ക പറഞ്ഞു.

 

Latest News