Sorry, you need to enable JavaScript to visit this website.

പിയൂഷ് ഗോയൽ വിടുവായത്തം പറയുന്നു, എന്തും വിളിച്ചുപറയാമെന്ന് കരുതരുത്-പിണറായി

ന്യൂദൽഹി- കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വിടുവായത്തം പറയുകയാണെന്നും കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തും വിളിച്ചുപറയാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആകാശത്തുകൂടി ട്രെയിൻ ഓടിക്കാൻ പറ്റില്ലെന്ന പിയൂഷ് ഗോയലിന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു പിണറായി. എല്ലാം ബോധ്യപ്പെടുത്തിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് പിയൂഷ് ഗോയൽ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയിൽവേ വികസനത്തിന് തടസം ഭൂമി ഏറ്റെടുത്ത് നൽകാത്തതാണെന്നും ആകാശത്തുകൂടി ട്രെയിൻ ഓടിക്കാൻ പറ്റില്ലെന്നും പിയൂഷ് ഗോയൽ ഇന്നലെ പറഞ്ഞിരുന്നു. കഞ്ചിക്കോട് റെയിൽ ഫാക്ടറി പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചാണ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും കൊമ്പുകോർത്തത്. കഞ്ചിക്കോട് ഫാക്ടറി പദ്ധതി റദ്ദാക്കിയിട്ടില്ലെന്നല്ല എന്ന് നടപ്പാക്കുമെന്നാണ് കേന്ദ്രം പറയേണ്ടത് എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. 

എന്റെ പെരുമാറ്റത്തെപ്പറ്റി എന്നോട് പെരുമാറിയവർ പറയട്ടെ-മുഖ്യമന്ത്രി

എന്റെ പെരുമാറ്റത്തെക്കുറിച്ച് എന്നോടു പെരുമാറിയിട്ടുള്ളവരാണ് പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ കേരളത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട രണ്ടു വിഷയങ്ങളാണു മുഖ്യമന്ത്രിയുടെ പെരുമാറ്റവും പോലീസിന്റെ പ്രവർത്തന രീതിയും. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം എന്നു ചോദിച്ചപ്പോഴാണ് തന്നോടു പെരുമാറിയിട്ടുള്ളവരാണ് അക്കാര്യത്തിൽ മറുപടി പറയേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞത്. 
    പോലീസിന്റെ കാര്യത്തിൽ കേരള പോലീസിന് നൂറിൽ നൂറും നൽകാനും പിണറായി ഒരുക്കമല്ല. ജനങ്ങളെ അടിമകളായി കാണുന്ന സാമ്രാജ്യത്വ സംസ്‌കാരത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും പോലീസിലിണ്ടെന്നാണ് പിണറായി പറഞ്ഞത്. കേരള പോലീസ് ഇപ്പോഴും ഇടിയൻ പോലീസ് ആണോ എന്ന ചോദ്യത്തിനാണ് സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇഎംഎസ് സർക്കാരാണ് പോലീസ് സേനയിൽ ചില കാര്യമായ മാറ്റങ്ങൾ വരുത്തിയത്. എങ്കിലും ഇപ്പോഴും ചില പോരായ്മകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
    അറുപതിനായിരത്തോളം വരുന്നതാണ് പോലീസ് സേന. ഫലപ്രദമായാണ് കാര്യങ്ങൾ നടക്കുന്നത്. ഇതിന് വ്യത്യസ്തമായ ഒരാൾ പ്രവർത്തിച്ചാൽ അതിന്റെ മൊത്തം കുറ്റം പോലീസ് സേനയ്ക്കു മേൽ വന്നു ചേരുന്നു. ഇങ്ങനെ വ്യത്യസ്തമായി സംഭവിക്കാൻ പാടില്ലാത്തതാണ്. ഇതിൽ സർക്കാർ എന്തു നടപടിയെടുക്കുന്നു എന്നതാണ് ശ്രദ്ധേയം. തെറ്റു  സംഭവിച്ചു എന്നത് കൊണ്ട് പോലീസ് സേനയെ നിർവീര്യമാക്കും എന്നു കരുതി നടപടിയെടുക്കാതിരിക്കില്ല. വരാപ്പുഴ സംഭവത്തിൽ ഉൾപ്പടെ ഇത്തരം നടപടികൾ എടുക്കുകയും ചെയ്‌തെന്നും പിണറായി പറഞ്ഞു. 
     കടക്ക് പുറത്ത് എന്ന തന്റെ രോഷത്തിന് നൽകാൻ വിശദീകരണങ്ങൾ ഒരുപാടുണ്ടെന്ന് പിണറായി വിജയൻ. ഡൽഹിയിൽ സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി കേരളം എല്ലാം ശരിയായി മുന്നോട്ട് എന്നു ചിരിച്ചു കൊണ്ട് പറയുന്നതിനിടെയായണ് കടക്ക് പുറത്ത് എന്ന പരാമർശത്തെക്കുറിച്ചുള്ള ചോദ്യം മാധ്യമ പ്രവർത്തകരുടെ ഇടയിൽ നിന്നും ഉയർന്നത്. ചിരി മായ്ച്ച് കളഞ്ഞ് ഗൗരവം അണിഞ്ഞ പിണറായി അതിൽ വിശദീകരിക്കാനൊക്കെയുണ്ട്. അതായത് വിളിക്കാത്തിടത്ത് പോകരുത്. വിളിച്ചിടത്തേ പോകാവൂ എന്നു പറഞ്ഞു കൊണ്ട് മുഖ്യമന്ത്രി പത്രസമ്മേളനം തന്നെ അവസാനിപ്പിച്ചു. 
    മുഖ്യമന്ത്രിയും ബിജെപി നേതാക്കുമായി തിരുവനന്തപുരത്ത് നടന്ന സമാധാന ചർച്ചയിൽ ചർച്ച നടക്കുന്ന ഹാളിൽ നിന്നും ഇറങ്ങി പോകാൻ ആക്രോശിച്ചു കൊണ്ടാണ് പിണറായി വിജയൻ കടക്ക് പുറത്ത് എന്ന് പറഞ്ഞത്. മുറിയിൽ മാധ്യമ പ്രവർത്തകരെ കടത്തിവിട്ട മാനേജരോടും മുഖ്യമന്ത്രി കയർത്തിരുന്നു. 
ന്യൂഡൽഹി: ആവശ്യമായ പല മേഖലകളിലും കേരളത്തിന് കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായി പിന്തുണ ലഭിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളുടെ കാര്യത്തിൽ പോലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. രാജ്യത്തിന്റെ ശക്തി എന്നത് സംസ്ഥാനങ്ങൾ കൂടിച്ചേർന്നതാണ്. എന്നാൽ, തങ്ങളുടെ വരുതിയിൽ അല്ലാത്ത സംസ്ഥാനങ്ങളോട് അവഗണന കാട്ടുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. കേരളത്തോടുള്ള ഈ നിഷേധാത്മക നിലപാടിന്റെ പിന്നിൽ രാഷ്ട്രീയ വിരോധം തന്നെയാണുള്ളതെന്നും പിണറായി വിജയൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. 
    കേന്ദ്ര സർക്കാർ ഫലപ്രദമായ പിന്തുണ നൽകേണ്ട പല സുപ്രധാന മേഖലകളിലും അത്തരം പിന്തുണയോ സഹകരണമോ ഉണ്ടാകുന്നില്ല. ഇത് സംസ്ഥാനത്തിന്റെ വികസനം ഉൾപ്പടെയുള്ള കാര്യങ്ങളെ പിന്നോട്ടു നയിക്കും. അവരുടെ നയത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആഗോള വത്കരണ നയത്തിന്റെയും അതിന്റെ ഭാഗമായിട്ടുള്ള ഉദാരവത്കരണ നയവും സ്വീകരിക്കുമ്പോൾ സംഭവിക്കുന്നത് കേരളത്തിന്റെ പല മേഖലയുടെയും തകർച്ചയ്ക്കു വഴി വെക്കും. ഫലപ്രദമായ സഹായം ഇത്തരം കാര്യങ്ങളിൽ ഉണ്ടാകുന്നില്ല. ഇത് തൊഴിലാളി വിരുദ്ധമായ സമീപനത്തിന്റെ ഭാഗമാണ്. അത് നമ്മുടെ നാടിന്റെ തകർച്ചയ്ക്കു കാരണമായി ഭവിക്കും. 
    പ്രധാനമന്ത്രിയെ കാണുന്നതിനായി പലതവണ അനുമതി തേടിയിരുന്നു. സർവകക്ഷി യോഗം ചേർന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയെ കണ്ടു നിവേദനം നൽകേണ്ട ആവശ്യമുണ്ടായിരുന്നു. കേരളം കേന്ദ്ര സർക്കാർ അടക്കം അംഗീകരിച്ച സ്റ്റാറ്റിയൂട്ടറി റേഷൻ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനമാണ്. കേന്ദ്ര സർക്കാർ ഇപ്പോൾ ഏർപ്പെടുത്തിയ മാനദണ്ഡം അനുസരിച്ച് ആവശ്യമായ അരി നൽകാൻ ആകുന്നില്ല. ഈ പ്രശ്‌നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനാണ് പ്രധാനമന്ത്രിയെ കാണാൻ അനുമതി രണ്ടു ഘട്ടങ്ങളിലായി അനുമതി ചോദിച്ചത്. രണ്ടു തവണയും പ്രധാനമന്ത്രി അനുമതി നിഷേധിക്കുകയും മറ്റൊരു മന്ത്രിയെ കാണാൻ നിർദേശിക്കുകയുമാണ് ചെയ്തത്. മന്ത്രിയെ നേരത്തേ കണ്ടപ്പോൾ അദ്ദേഹത്തിന് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നു വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ നയപരമായി തീരുമാനത്തിനാണ് പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചത്. 
    രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലൊരു നടപടി. സംതൃപ്തമായ സംസ്ഥാനം ശക്തമായ കേന്ദ്രത്തിന് ഒഴിച്ചു കൂടാനാകാത്തതാണ്. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തെ ആദരിക്കുക എന്നതാണ് കേന്ദത്തിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. നിലവിൽ കേന്ദ്രത്തിന്റെ സമീനപത്തിൽ സംസ്ഥാനം ഒട്ടും തന്നെ തൃപ്തിയില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ പോലും വലിയ അവഗണനയാണുണ്ടായിട്ടുള്ളത്. ഫെഡറൽ സംവിധാനത്തിന്റെ പ്രത്യേകത മനസിലാക്കി കൊണ്ടുള്ള ഇടപെടലുകളാണ്. നിർഭാഗ്യവശാൽ നരേന്ദ്ര മോദി സർക്കാരിന്റെ ഭാഗത്തു നിന്ന് അതുണ്ടാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കൂടിക്കാഴ്ച അടക്കം പ്രധാനമന്ത്രി കേരളത്തോടു മാത്രമാണ് ഇത്തരം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. 
    അതേസമയം, നീതി ആയോഗ് യോഗത്തിൽ മോദിയോട് കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യം ഉന്നയിച്ചപ്പോൾ ഇടപെടാം എന്നാണ് വ്യക്തമാക്കിയതെന്നും പിണറായി പറഞ്ഞു. എങ്കിലും തുടർച്ചയായി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിക്കുന്നത് സംസ്ഥാനത്തോടുള്ള അവഗണന തന്നെയാണെന്നും പിണറായി ആവർത്തിച്ചു വ്യക്തമാക്കി. 

Latest News