ജിദ്ദ - ട്രക്കുകള്‍ക്കൊപ്പം ഡ്രൈവ് ചെയ്യുമ്പോള്‍ ജാഗ്രതയും നാലു മാര്‍ഗനിര്‍ദേശങ്ങളും ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ട്രക്കുകളുടെ വശങ്ങളിലൂടെയും പിന്നിലൂടെയും സഞ്ചരിക്കുമ്പോള്‍ മതിയായ അകലം പാലിക്കണം. ട്രക്കുകളെ ഓവര്‍ടേക്ക് ചെയ്യുമ്പോഴും ഇതേ പോലെ വശങ്ങളില്‍ മതിയായ അകലം കാത്തുസൂക്ഷിക്കണം. ട്രക്കുകളെ മറികടക്കുമ്പോള്‍ മുന്നറിയിപ്പ് സിഗ്നലുകള്‍ ഉപയോഗിക്കേണ്ടതും നിര്‍ബന്ധമാണ്. മറ്റു വാഹനങ്ങള്‍ക്ക് അപകടകരമാകാത്ത നിലക്ക് ട്രക്കുകളെ മറികടക്കാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)