ഖാര്‍ത്തൂം-വെടിനിര്‍ത്തല്‍ കരാര്‍ 72 മണിക്കൂര്‍ കൂടി നീട്ടുമെന്ന് സുഡാനിലെ രണ്ട് വിഭാഗങ്ങളും വ്യാഴാഴ്ച പറഞ്ഞുവെങ്കിലും വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ഖാര്‍ത്തൂമിലും ദാര്‍ഫുറിന്റെ പടിഞ്ഞാറന്‍ മേഖലയിലും വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ആശങ്കാജനകമാണെന്ന് അമേരിക്ക അറിയിച്ചു.
സുഡാന്‍ സൈന്യവും അര്‍ധസേനാ വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും (ആര്‍എസ്എഫ്) തമ്മിലുള്ള സംഘര്‍ഷം ഇതിനകം നൂറുകണക്കിന് ജീവനെടുത്തു. രണ്ടാഴ്ച പിന്നിടുന്ന സംഘര്‍ഷത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്.
വെള്ളിയാഴ്ച മുതല്‍ 72 മണിക്കൂര്‍ കൂടി വെടിനിര്‍ത്തലിന് ഇരുവഭാഗവം സമ്മതിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
വെടിനിര്‍ത്തല്‍ നീട്ടുമെന്നും കൃത്യമായി പാലിക്കുമെന്നുമാണ് വ്യാഴാഴ്ച സൈന്യം അറിയിച്ചിരുന്നത്.വെള്ളിയാഴ്ച മുതല്‍ മറ്റൊരു 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയതായി ആര്‍എസ്എഫും പ്രതികരിച്ചിരുന്നു. യു.എന്നും ഫ്രിക്കന്‍ യൂണിയന്‍, ആഫ്രിക്കന്‍ ട്രേഡ് ബ്‌ളോക്ക് എന്നിവയും യു.എസ്., യു.കെ., സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും ഇതിനെ സ്വാഗതം ചെയ്തിരുന്നു.
സംഘര്‍ഷം ഏതു സയമത്തും വ്യാപിക്കാമെന്നും കഴിയുംവേഗം സുഡാനില്‍നിന്ന് പുറത്തുകടക്കണമെന്നും പൗരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)