സണ്ണി ലിയോണ്‍ ആശുപത്രിയില്‍ 

ബോളിവുഡ് താരം സണ്ണിലിയോണിനെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാലിറ്റി ഷോ സപ്ലിറ്റ്‌സ് വില്ല സീസണ്‍ 11ന്റെ ചിത്രീകരണം ഉത്തരാഖണ്ഡില്‍ പുരോഗമിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിലവില്‍ നടിക്ക് കുഴപ്പമില്ലെന്നും വിശ്രമത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ സണ്ണിക്ക് ആശുപത്രി വിടാന്‍ കഴിയുമെന്നാണ് സൂചന. കഠിനമായ വയറുവേദനയും പനിയും മൂലമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം നിസാരമെന്നു കരുതിയെങ്കിലും വേദന കഠിനമായതോടെ വൈദ്യസഹായം തേടുകയായിരുന്നു. ഇതോടെ സപ്ലിറ്റ്‌സ് വില്ല സീസണ്‍ 11ന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചീത്രീകരണം തുടങ്ങുന്ന വീര മഹാറാണിയിലൂടെ സണ്ണി തെന്നിന്ത്യന്‍ സിനിമയിലേക്ക് കാല്‍വെക്കാന്‍ തുടങ്ങുകയായിരുന്നു. സിനിമയ്ക്കായി കളരിപയറ്റ് തുടങ്ങിയ ആയോധന മുറവരെ സണ്ണി അഭ്യസിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. 

Latest News