മുംബൈ ഫൊറിണിക്‌സ് മാളില്‍ ഹെല്‍ത്ത് ആന്‍ഡ് സ്‌റ്റോറിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബോളിവുഡ് താരം കജോള്‍. പരിപാടി നടക്കുന്ന വേദിയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് താരം നടന്നത്. എന്നാല്‍ കാലില്‍ കിടന്ന ചെരിപ്പ് ചതിച്ചതോടെ നല്ല സ്‌റ്റൈലിഷായി തന്നെ താരം തെന്നിവീഴുകയും ചെയ്തു. അംഗരക്ഷകര്‍ താങ്ങി നിര്‍ത്തിയതോടെ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കജോള്‍ വീഴുന്നതിന്റെ വീഡിയോ മാളിലെത്തിയ ആരോധകരിലൊരാളാണ് സോഷ്യല്‍മീഡിയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തരംഗമാകുകയും ചെയ്തു. വീഴ്ച പതിവാക്കിയ കജോള്‍ ഇത്തരത്തില്‍ മുന്‍പും അക്കിടി പറ്റിയിട്ടുണ്ട്. ദില്‍വാലേയുടെ പ്രമോഷന്‍ പരിപാടിക്കിടെ സമാനമായ രീതിയില്‍ തെന്നിയെങ്കിലും വീഴാതെ രക്ഷപ്പെട്ടു.