കാണ്‍പൂര്‍-ഉത്തര്‍പ്രദേശില്‍ മകനുമായി തെറ്റിയ കാമുകിയുമായി ഒളിച്ചോടിയ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പണിക്കാരനായ ഇയാളുടെ തടവിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
സിറ്റിയിലെ ചകേരി പ്രദേശത്ത് കഴിഞ്ഞ വര്‍ഷമാണ് കമലേഷ് എന്നയാള്‍ 22 കരാനായ മകനോടൊപ്പം താമസമാക്കിയത്. ഇയാളുടെ മകനുമായുള്ള പ്രണയം അവസാനിപ്പിച്ച ഇരുപതുകാരി പിന്നീട് അച്ഛനുമായി പ്രേമത്തിലായെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കമലേഷും യുവതിയും ഒളിച്ചോടിയത്.
യുവതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ചകേരി പോലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് യുവതി ദല്‍ഹിയിലുണ്ടെന്ന് പോലീസിനു മനസ്സിലായത്. തുടര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തിയ പോലീസ് കമലേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)