Sorry, you need to enable JavaScript to visit this website.

VIDEO ചിന്ത ജെറോമിന്റെ കാര്‍ മണലില്‍ പൂണ്ടു; ഡ്രൈവിംഗ് സ്‌കില്‍ പുറത്തെടുത്ത് മന്ത്രി

തിരുവനന്തപുരം- യുവജന കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ കാര്‍ മണ്ണില്‍ പൂണ്ടതിനെ തുടര്‍ന്ന് ഡ്രൈവിംഗ് വൈദഗ്ധ്യം പുറത്തെടുത്ത് മന്ത്രി സജി ചെറിയാന്‍.
പഴയ െ്രെഡവിംഗ് സ്‌കില്‍ പുറത്തെടുത്ത കാര്യം മന്ത്രി സജി ചെറിയാന്‍ തന്നെയാണ് ഫേസ് ബുക്കില്‍ പങ്കുവെച്ചത്. ചിറയിന്‍കീഴ് ഭാഗത്തെ തീരസദസ്സ് പരിപാടി കഴിഞ്ഞ് മടങ്ങവെ ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. വീഡിയോ മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.
വെട്ടുകാട് വെച്ചാണ് കാര്‍ മണലില്‍ താഴ്ന്നത്. ഉടന്‍ സജി ചെറിയാന്‍ െ്രെഡവിംഗ് സീറ്റിലേക്ക് കയറി ഒരു ശ്രമം നടത്തുകയായിരുന്നു. മന്ത്രി വണ്ടി ആദ്യം പുറകോട്ട് എടുത്തു. കൂടെ ഉണ്ടായിരുന്നവര്‍ കാര്‍ തള്ളിസഹായിച്ചു. മുന്നോട്ട് എടുത്തപ്പോള്‍ കാര്‍ വീണ്ടും മണ്ണില്‍ പൂണ്ടു. ഒടുവില്‍ കുറച്ചുമണ്ണും കല്ലും മുന്‍വശത്തെ ടയര്‍ഭാഗത്ത് കൊണ്ടിടാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതിനു പിന്നാലെ  നിഷ്പ്രയാസം കാര്‍ മുന്നോട്ടെടുത്തു.
മന്ത്രി പോസ്റ്റ് ചെയ്ത വീഡിയോ ചിന്ത ജെറോമും തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
'തീരസദസ്സ് കഴിഞ്ഞു മടങ്ങുന്ന വഴിയാണ് ചെറിയവെട്ടുകാട് വെച്ച് സ: ചിന്ത ജെറോമിന്റെ വണ്ടി പൂഴിമണലില്‍ താഴ്ന്നുപോയത് കണ്ടത്. ഒന്നും നോക്കിയില്ല, പഴയ െ്രെഡവിങ് സ്‌കില്‍ ഒക്കെ പുറത്തെടുത്തു...' എന്ന അടിക്കുറിപ്പോടെ മന്ത്രി വീഡിയോ പങ്കുവെച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News