Sorry, you need to enable JavaScript to visit this website.

പതിനാറുകാരിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നു, കോവിഡിനു ശേഷം മുംബൈയില്‍ ആദ്യം

മുംബൈ- കോവിഡ് പകര്‍ച്ചവ്യാധി കാരണം നിര്‍ത്തിവെച്ചിരുന്ന ലിംഗമാറ്റ ശസ്ത്രക്രിയ പുനരരാംഭിക്കുന്നു. സോലാപൂരില്‍നിന്നുള്ള 16 കാരി ലിംഗമാറ്റ ശസ്ത്രക്രിയക്കായി സര്‍ക്കാര്‍ നടത്തുന്ന സര്‍ ജംഷഡ്ജി ജീജീഭോയ് ആശുപത്രിയെ സമീപിച്ചു. പകര്‍ച്ചവ്യാധി കാരണം മെഡിക്കല്‍ നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചതിനാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ആദ്യ കേസാണിത്. സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇവിടെ ശസ്ത്രക്രിയക്കുള്ള ചെലവ്. സ്വകാര്യ ആശുപത്രികളില്‍ മൂന്ന് ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് ഈടാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതുവരെ ഏഴു പേരാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.
ലൈംഗികമായി പുരുഷ കേന്ദ്രീകൃതയായതിനാലാണ് പെണ്‍കുട്ടി ലിംഗമാറ്റ ശസ്ത്രക്രിയ  ആഗ്രഹിക്കുന്നതെന്ന് കൗമാരക്കാരിയുടെ കേസിനെക്കുറിച്ച് സംസാരിച്ച ജെജെ ഹോസ്പിറ്റലിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ അശോക് ആനന്ദ് പറഞ്ഞു. ശസ്ത്രക്രിയയുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് എല്ലാ നിയമപരവും മെഡിക്കല്‍ രേഖകളും സമര്‍പ്പിക്കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരിക്കയാണ്. രോഗിക്ക് ഗര്‍ഭപാത്രമോ അണ്ഡാശയമോ ഉള്ളതിനാല്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയായിരിക്കും.  ശസ്ത്രക്രിയക്കു മുമ്പ് പെണ്‍കുട്ടിക്ക്  കൗണ്‍സിലിംഗ് നടത്തുമെന്നും രേഖകളുമായി പെണ്‍കുട്ടി  തിങ്കളാഴ്ച ആശുപത്രിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 30ലധികം കോളുകള്‍ ലഭിച്ചിരുന്നു. പക്ഷേ രാജ്യം മഹാമാരിയെ നേരിടുന്നതിനാലാണ് നിര്‍ത്തിവെച്ചിരുന്നത്.  കൂടാതെ നിരവധി പ്രോട്ടോക്കോളുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. കോവിഡ് കൈകാര്യം ചെയ്യുന്നതിനായി ആശുപത്രിയെ പ്രത്യേക കോവിഡ് സൗകര്യമാക്കി മാറ്റുകയും ചെയ്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News