ന്യൂദല്‍ഹി- തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മണിക്കൂറുകളോളം ബന്ദിയാക്കിയെന്നും ഹോട്ടലിലെ ഷെഫ് അനുചിതമായി ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ഉദ്യോഗസ്ഥയുടെ പരാതി. ഹോട്ടലില്‍ ലഭിച്ച മോശം സൗകര്യങ്ങളെ തുടര്‍ന്ന ബില്‍ നല്‍കുന്നതിന് സമയം ചോദിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പിടിച്ചുവെച്ചതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എയറോസിറ്റിയിലെ ജെഡബ്ല്യു മാരിയട്ട് ഹോട്ടലിനെതിരെയാണ് 55 കാരിയുടെ പരാതി. ഇവര്‍ ലീഗല്‍ അഡൈ്വസറായി ജോലി ചെയ്യുന്ന വനിതാ ബിസിനസ് സ്ഥാപനം ഹോട്ടലില്‍ സംഘടിപ്പിച്ച ഇവന്റാണ് തര്‍ക്കത്തില്‍ കലാശിച്ചത്. 80 ശതമാനം ബില്‍ മുന്‍കൂട്ടി നല്‍കിയിരുന്നു. അതിഥികള്‍ക്ക് ലഭിച്ച ഭക്ഷണത്തെ കുറിച്ചും മറ്റു സൗകര്യങ്ങളെ കുറിച്ചുമാണ് പരാതി ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് രണ്ട് ഹോട്ടല്‍ ജോലിക്കാര്‍ തന്നെ പിന്തുടര്‍ന്നുവെന്നും ടോയ്‌ലെറ്റില്‍ പോയപ്പോള്‍ ഇറങ്ങന്നതുവരെ കാത്തുനിന്നുവെന്നും ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നും പോലീസുമായി അന്വേഷണത്തില്‍ സഹകരിക്കുമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)