ന്യൂദല്‍ഹി- ആളുകളെ വൈകാരികമായി തളര്‍ത്തുന്ന അനുചിത വാര്‍ത്തകള്‍ നല്‍കരുതെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന്‍. യാതൊരു വിവേചനവുമില്ലാതെ, മാധ്യമങ്ങള്‍ അനാവശ്യ വാര്‍ത്തകളും വ്യാജ വാര്‍ത്തകളും നല്‍കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇത്തരം വാര്‍ത്തകള്‍ ഏല്‍പിക്കുന്ന ആഘാതം മനസ്സിലാക്കി പത്രങ്ങള്‍ അതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
മണിരത്‌നത്തിന്റെ പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ രണ്ടിന്റെ പ്രമോഷണല്‍ പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ.
മകള്‍ ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് നിരവധി യൂട്യൂബ് ചാനലുകളെ ദല്‍ഹി ഹൈക്കോടതി വിലക്കിയ പശ്ചാത്തലത്തിലാണ് ഐശ്വര്യയുടെ പരാമര്‍ശങ്ങള്‍.
ആളുകളെ വൈകാരികമായും വികാരപരമായും വ്രണപ്പെടുത്തുന്ന അപ്രസക്തമായ വാര്‍ത്തകളെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെയുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ തിരിച്ചറിയുന്നത് വളരെ സന്തോഷകരമാണെന്ന് നടി മറുപടി നല്‍കി. നിങ്ങള്‍ അതു തുടരില്ലെന്നും പ്രോത്സാഹിപ്പിക്കില്ലെന്നും അവര്‍ പ്രത്യാശിച്ചു.
തന്റെ നീണ്ട കരിയറില്‍ 'ഇരുവര്‍', 'ഗുരു' തുടങ്ങി നിരവധി സിനിമകളില്‍ ചലച്ചിത്ര നിര്‍മ്മാതാവായ മണിരത്‌നത്തിനൊപ്പം ഐശ്വര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏതൊരാളും മണിരത്‌നത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുമെന്ന് അദ്ദേഹത്തോടുള്ള തന്റെ ആദരവും ആരാധനയും പ്രകടിച്ചുകൊണ്ട് ഐശ്വര്യ പറഞ്ഞു.
പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ എത്തും.
ജയം രവി, വിക്രം, കാര്‍ത്തി, തൃഷ കൃഷ്ണന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)