Sorry, you need to enable JavaScript to visit this website.

ഇന്‍സുലിനെ മറന്നേക്കൂ, കാപ്പി ശീലമാക്കൂ 

പ്രമേഹ രോഗികളെ അലോസരപ്പെടുത്തുന് ഒന്നാണ് മുടങ്ങാതെയുള്ള ഇന്‍സുലിന്‍ കുത്തിവെപ്പ്. ഇതിന് പകരം ഒരു കപ്പ് കാപ്പി കുടിച്ചാല്‍ രോഗശമനമുണ്ടാവും. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലൂടെയാണ് ഇത് കണ്ടെത്തിയത്. ഇന്‍സുലിന് പകരമാവാന്‍ കാപ്പിയിലെ കഫീന് സാധിക്കുമെന്ന് ബയോ ടെക്‌നോളജിസ്റ്റ് മാര്‍ട്ടിന്‍ ഫസ്സനഗര്‍ പറഞ്ഞു. ഒട്ടും വൈകേണ്ട എസ്പ്രസോ ശീലമാക്കിക്കോളൂ-അദ്ദേഹം ഗവേഷണ ഫലം വ്യക്തമാക്കി. എലികളിലാണ് പരീക്ഷണം നടത്തിയത്. പ്രമേഹം പിടിപെട്ടതും അല്ലാത്തുമായ  എലികള്‍ക്ക് ഭക്ഷണത്തോടൊപ്പം കാപ്പിയും നല്‍കി. അതു കഴിഞ്ഞ് നടത്തിയ പരീക്ഷണത്തില്‍ പ്രമേഹമുള്ള എലികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതായാണ് കണ്ടെത്തിയത്. നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ഈ ലക്കത്തില്‍ ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാപ്പിയ്ക്ക് ഗുണങ്ങളേറെയാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. രാവിലെ ഒരു കപ്പ് കാപ്പി കഴിക്കുന്നതിലൂടെ ഒരു ദിവസത്തേക്ക് വേണ്ട മുഴുവന്‍ ഉ•േഷവും ലഭിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ രക്തത്തിലെ അഡ്രിനാലിന്‍ എന്ന ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാലാണ് ഇത്. ലിവര്‍ സിറോസിസ് വരാനുള്ള സാധ്യതകള്‍ കുറയ്ക്കാനും കാപ്പി ശീലമാക്കുന്നതിലൂടെ കഴിയും. കാപ്പികുടി തലച്ചോറിനെ പ്രായമാകലില്‍ നിന്നും സംരക്ഷിക്കുന്നു. അള്‍ഷിമേഴ്‌സ്, വിഷാദം തുടങ്ങിയ രോഗങ്ങളും പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളും കാപ്പി കുടിക്കുന്നവരില്‍ കുറവാണെന്നും  വിലയിരുത്തപ്പെടുന്നു. 

Latest News