കൊച്ചി- പെണ്‍കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്തനാണെന്ന് നടി നിഖില വിമല്‍. പതിനാറു വയസ്സായ കുട്ടികളെ 18 വയസ്സായി എന്നു പറഞ്ഞ് കല്യാണം നടത്തുന്നവര്‍ ഇന്നുമുണ്ടെന്നും 18 വയസ് പോലും വിവാഹം കഴിക്കാനുള്ള പ്രായമല്ലെന്നും നടി പറഞ്ഞു.
എപ്പോഴാണ് ഒരു കുടുംബത്തെ കൈകാര്യം ചെയ്യാന്‍ നമ്മള്‍ സ്വയം തയാറാകുന്നത് ആ സമയത്ത് കല്ല്യാണം കഴിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും നിഖില വിമല്‍ പറഞ്ഞു. പല സുഹൃത്തുക്കളെയും കല്യാണത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും നിഖില പറഞ്ഞു.
പെണ്‍ക്കുട്ടികളെ പഠിക്കാനാണെന്ന് പറഞ്ഞ് കോളേജിലേക്ക് ചേര്‍ക്കും. അങ്ങനെ ചേര്‍ക്കുന്നത് തന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്ല്യാണം നടത്താന്‍ വേണ്ടിയാണ്. അതെനിക്ക് ഭയങ്കര എതിര്‍പ്പുള്ള ഒരു കാര്യമാണ്. എന്റെ ഫ്രണ്ട്‌സിനെയൊക്കെ മാക്‌സിമം എങ്ങനെയെങ്കിലുമൊക്കെ പിടിച്ച് നിര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു'- നിഖില പറഞ്ഞു.
പണ്ടുള്ള ആള്‍ക്കാരെ ഇതുപോലെ കല്ല്യാണം കഴിപ്പിക്കുന്നതില്‍ പ്രശ്‌നമില്ല. കാരണം അതായിരുന്നു അവര്‍ ചെയ്തുകൊണ്ടിരുന്ന കാര്യം. അവരെ സംബന്ധിച്ച് കല്ല്യാണം കഴിക്കുക കുടുംബം നോക്കുകയായിരുന്നു വലിയ കാര്യമെന്നും എന്നാല്‍ ഇന്നത്തെ കാര്യം അങ്ങനെയല്ലല്ലോ എന്നും നിഖില കൂട്ടിച്ചേര്‍ത്തു.
പഠിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള സാഹചര്യവും നമ്മുടെ ലൈഫ് എങ്ങനെയാകണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇന്ന് നമുക്കുണ്ടല്ലോ എന്നും നിഖില പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)