സിംഗപ്പൂർ- സിംഗപ്പൂരിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജനായ 46 കാരന്റെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്ന് മാധ്യമ റിപ്പോർട്ട്. സിംഗപ്പൂരിലേക്ക് ഒരു കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് 2018 ഒക്ടോബർ 9 ന് തങ്കരാജു സൂപ്പയ്യയെ വധശിക്ഷയ്ക്ക് വിധിച്ചത. മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും 2014-ലാണ് അറസ്റ്റ് ചെയ്തത്. അതേസമയം, തങ്കരാജുവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് സിംഗപ്പൂരിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ പ്രതിനിധി സംഘവും ഓസ്‌ട്രേലിയൻ എം.പി ഗ്രഹാം പെരെറ്റും ആവശ്യപ്പെട്ടു. അതേസമയം, മയക്കുമരുന്നിന് എതിരെ സിംഗപ്പൂരിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും വധശിക്ഷ നടപ്പാക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് കടത്തിന് വധശിക്ഷ എന്ന സിംഗപ്പൂരിന്റെ നയം സിംഗപ്പൂരുകാരുടെ താൽപ്പര്യമാണെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ നിയമ ആഭ്യന്തര മന്ത്രി കെ ഷൺമുഖം പറഞ്ഞിരുന്നു.