Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ മുസ്ലിം കൂട്ടക്കൊലക്കേസ് പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും

അഹമ്മദാബാദ്- ഗുജറാത്തില്‍ 2002 ലെ കലാപത്തില്‍ നരോദ ഗാമില്‍ നടന്ന കൂട്ടക്കൊലയില്‍ പ്രതികളായ 67 പേരെ കുറ്റവിമുക്തരാക്കിയ ഉത്തരവ് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും. മുന്‍ ഗുജറാത്ത് മന്ത്രി മായ കൊദ്‌നാനി, ബജ്‌റംഗ് ദേള്‍ നേതാവ് ബാബു ബജ്‌റംഗി എന്നിവരടക്കം 67 പ്രതികളെ അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി എസ്.കെ. ബക്‌സിയാണ് ഏപ്രില്‍ 20ന് കുറ്റവിമുക്തരാക്കിയത്. ഗോദ്രയില്‍ ട്രെയിനിനു തീയിട്ടതിനു പിന്നാലെ ആരംഭിച്ച കലാപത്തില്‍ അഹമ്മദാബാദിലെ നരോദ ഗാമില്‍ 11 മുസ്ലിംകളെയാണ് കൂട്ടക്കൊല ചെയ്തത്.

നരോദ ഗാം ഉത്തരവിന്റെ പകര്‍പ്പ് കാത്തിരിക്കയാണെന്നും തീര്‍ച്ചയായും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും  എസ്.ഐ.ടി വൃത്തങ്ങള്‍ പറഞ്ഞു.
ഗുജറാത്തില്‍ 2002 ലുണ്ടായ ഒമ്പത് പ്രധാന വര്‍ഗീയ കലാപങ്ങളിലൊന്നാണ് നരോദ ഗാം കൂട്ടക്കൊല. സുപീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2008 ലാണ് ഗുജറാത്ത് പോലീസില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തത്. ഇതിനുശേഷമാണ് 30 ലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നത്. കൊദ്‌നാനിക്കും ബജ്‌റംഗിക്കും പുറമെ, വി.എച്ച്.പി നേതാവ് ജയദീപ് പട്ടേലും കോടതി വെറുത വിട്ടവരില്‍ ഉള്‍പ്പെടുന്നു.

 

 

Latest News