വഡോദര- ഗുജറാത്തിലെ വഡോദരയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ കണ്ടെത്തി. വയറിന് കത്തിക്കുത്തേറ്റ മുറിവുകളോടെയുള്ള മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
കഴിഞ്ഞ വര്‍ഷം ദല്‍ഹിക്കു സമീപം ഗുഡ്ഗാവിലെ ഒരു സ്കൂളില്‍ ഏഴു വയസ്സുകാരന് കൊല്ലപ്പെട്ട സംഭവം അനുസ്മരിപ്പിക്കുന്നതാണ് വഡോദര സ്കൂളിലെ സംഭവം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് ഏഴു വയസ്സുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ ഗുഡ്ഗാവ് സ്കൂളിലെ ശുചിമുറിക്ക് സമീപം കണ്ടെത്തിയിരുന്നത്. വിദ്യാലയങ്ങളിലെ സുരക്ഷയെ കുറിച്ച് രാജ്യത്ത് വലിയ വിവാദത്തിനു തുടക്കമിട്ടതായിരുന്നു സംഭവം.
പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ ബസ് ഡ്രൈവര്‍ കൊലപ്പെടുത്തിയെന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നതെങ്കിലും സി.ബി.ഐ അന്വേഷണത്തില്‍ ഇതേ സ്കൂളിലെ 16 കാരനായ വിദ്യാര്‍ഥി പിടിയിലായി. കുട്ടിക്കുറ്റവാളിയല്ലെന്നും മുതിര്‍ന്നയാളെ പോലെ വിചാരണ ചെയ്യണമെന്നും ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിച്ചതിനെ തുടര്‍ന്ന് വിചാരണ ഇനിയും ആംരഭിച്ചിട്ടില്ല.