ന്യൂദല്‍ഹി- രാഷ്ട്രീയക്കാരില്‍ മിടുക്കനായ കുക്ക് ലാലു പ്രസാദ് യാദവാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഖാനേമേം ക്യാഹേ എന്ന യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ലാലു ഇക്കാര്യം പറഞ്ഞത്.
നന്നായി പാചകം ചെയ്യുന്ന രാഷ്ട്രീയക്കാരനുണ്ടോ എന്ന ചോദ്യത്തിനാണ് രാഹുല്‍ ഗാന്ധി ഒട്ടും ആലോചിക്കാതെ ലാലുവെന്ന് മറുപടി നല്‍കിയത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായ ലാലുവിനു പുറമെ, തന്റെ അമ്മ സോണിയാ ഗാന്ധിയും മികച്ച പാചകക്കാരിയാണെന്ന് രാഹുല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. സഹോദരി പ്രിയങ്കക്ക് അത്ര ഇഷ്ടമല്ലെങ്കിലും രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)