കൊച്ചി- അങ്ങനെ ഹനാന്‍ സംഗീത സംവിധായികയുമായി. പഠനച്ചലെവ് താങ്ങാനാകാതെ, അമ്മയുടെ ചികിത്സയ്ക്ക് പണമില്ലാതെ മീന്‍ കച്ചവടം നടത്തി സമൂഹത്തിന്റെ ശ്രദ്ധയില്‍പെട്ട ഹനാന്‍. പിന്നീട് അനേകം പ്രതിസന്ധികളിലൂടെയാണ് ഹനാന്‍ സഞ്ചരിച്ചത്.
2018ല്‍ വാഹനപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഹനാന്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു. ഇനി എഴുന്നേറ്റു നടക്കാന്‍ 10 ശതമാനം മാത്രം സാധ്യതയുള്ളൂ എന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ പ്രതിസന്ധിയും മറികടന്ന് തിരിച്ചെത്തി ഇവള്‍.
ജീവിതത്തിലെ ഏറ്റവും വലിയൊരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഹനാന്‍ ഇപ്പോഴുള്ളത്. ഹനാന്‍ എഴുതി ഈണം നല്‍കിയ ഒരു ഗാനം പുറത്തിറങ്ങിയിരിക്കുന്നു. അത് യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച സംഗീത സംവിധായകന്‍ ഗോപിസുന്ദറിന് ഹനാന്‍ നന്ദി അറിയിച്ചു.