Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്ക് ഗ്രൂപ്പില്‍  ചേരാന്‍ പണം 

വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ മാര്‍ഗവുമായി ഫേസ്ബുക്ക് രംഗത്ത്. നിലവില്‍ സൗജന്യമായി ചേരാവുന്ന ഗ്രൂപ്പുകളില്‍ മെമ്പര്‍ഷിപ്പ് തുക ഈടാക്കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. ഇപ്പോഴുള്ള ഗ്രൂപ്പ് സംവിധാനം നിലനിര്‍ത്തി തന്നെയാണ് പെയ്ഡ് ഗ്രൂപ്പുകള്‍ ഫേസ്ബുക്ക് ആരംഭിക്കുന്നത്. ഇതിന്റെ തുടക്കത്തില്‍ അമേരിക്കയിലെ ചില കുക്കറി, പേരന്റിംഗ് ഗ്രൂപ്പുകള്‍ പെയ്ഡാക്കിയുള്ള പരീക്ഷണത്തിലാണ് ഫേസ്ബുക്ക്. പേയ്ഡ് ഗ്രൂപ്പ് തുടങ്ങുന്നതോടെ അഡ്മിന്‍മാര്‍ക്ക് വലിയ പണിയായിരിക്കും ഉണ്ടാകുക എന്ന് ഫേസ്ബുക്ക് തന്നെ പറയുന്നു. പെയ്ഡ് ഗ്രൂപ്പായതിനാല്‍ തന്നെ പൂര്‍ണമായും ഒരു സ്ഥാപനം നടത്തും പോലെ ഗ്രൂപ്പിനെ പരിപാലിക്കണം എന്നാണ് അഡ്മി•ാര്‍ക്കുള്ള നിര്‍ദ്ദേശം. പോസ്റ്റുകളുടെ ഗുണമേ•ാ, അത് ഉപയോക്താവിന് ഉപകാരപ്രഥമാണോ, ഗ്രൂപ്പ് അംഗങ്ങളുടെ നിരീക്ഷണം ഇവയ്‌ക്കെല്ലാം ഗ്രൂപ്പ് അഡ്മിന് അവകാശം ഉള്ളപ്പോള്‍ തന്നെ ഫേസ്ബുക്കും നേരിട്ട് ഇടപെടും. തുടക്കത്തില്‍ പ്രമുഖ ലൈഫ് സ്‌റ്റൈല്‍ ബ്ലോഗര്‍ സാറ മുള്ളറുടെ മൈ ഹോം എന്ന ഗ്രൂപ്പാണ് ഇത്തരത്തില്‍ പെയ്ഡായി മാറിയത്. ഈ ഗ്രൂപ്പില്‍ ചേരാന്‍ 15 ഡോളര്‍ നല്‍കണം. അതേസമയം കോളേജ് അഡ്മിഷന്‍ ഗ്രൂപ്പില്‍ ചേരാന്‍ 30 ഡോളര്‍ ചിലവാക്കണം. ഇവയാണ് പേയ്ഡ് ഗ്രൂപ്പിലെ ഫേസ്ബുക്കിന്റെ ആദ്യ പരീക്ഷണം.


 

Latest News