സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും ആരാധകരുടെയെല്ലാം ഇഷ്ടം നേടിയെടുത്ത താരപുത്രിയാണ് സുഹാന. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാറൂഖിന്റെ മകളായ സുഹാനയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന സിനിമാ പ്രേമികള്‍ അനവധിയാണ്. ഷാരൂഖിനൊപ്പം തന്നെ സുഹാനയുടെ വിശേഷങ്ങള്‍ അറിയാനും എല്ലാവരും താല്‍പര്യം കാണിക്കാറുണ്ട്. ബോളിവുഡ് നടിമാര്‍ക്ക് കൊടുക്കുന്നത്ര പ്രാധാന്യം മാധ്യമങ്ങള്‍ സുഹാനയ്ക്കും നല്‍കാറുണ്ട്. ഷാരുഖിനൊപ്പം സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോവുമ്പോഴും സുഹാനയ്ക്ക് പിന്നാലെയാണ് ക്യാമറാക്കണ്ണുകള്‍. സ്‌കൂള്‍ വിദ്യഭ്യാസം കഴിയാതെ സുഹാന സിനിമയില്‍ അഭിനിയിക്കില്ലെന്ന് അടുത്തിടെ ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം സുഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാരു ചിത്രം വൈറലായിരിക്കുകയാണ്. സുന്ദരനായ ചെറുപ്പക്കാരനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സുഹാന ഇന്‍സ്‌ററഗ്രാമില്‍ പങ്കുവെച്ചിരുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുളളതായിരുന്നു ചിത്രം. ചിത്രത്തില്‍ സന്തോഷവതിയായിട്ടാണ് സുഹാന ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സുഹാനയ്‌ക്കൊപ്പമുളളത് ആരെന്ന് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും തിരക്കിയിരുന്നു. സുഹാന ഫാന്‍ ക്ലബ് തന്നെ ഇതിനു ഉത്തരവുമായി പിന്നീട് രംഗത്തുവന്നു. ലണ്ടനില്‍ സുഹാനയ്‌ക്കൊപ്പം പഠിക്കുന്ന സഹപാഠിയും അടുത്ത സുഹൃത്തുമാണ് ചിത്രത്തിലുളളതെന്നാണ് ഫാന്‍ ക്ലബ് വ്യക്തമാക്കിയത്. സ്‌കൂള്‍ വിദ്യഭ്യാസത്തിനായി ലണ്ടനിലേക്കായിരുന്നു ഷാരൂഖ് മകളെ വിട്ടിരുന്നത്. അടുത്തിടെ സുഹാനയുടെ 18ാം പിറന്നാള്‍ ആഘോഷത്തിനായി അമ്മ ഗൗരി ഖാന്‍ ലണ്ടനില്‍ പോയതും അവിടെ നിന്നെടുത്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.