മുംബൈ- മോഡലുകളെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ച നടി അറസ്റ്റില്‍. ഭോജ്പുരി നടി സുമന്‍ കുമാരിയെയാണ് (24) മുംബൈ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഉന്നതരടക്കം ഉള്‍പ്പെട്ടിട്ടുള്ള സെക്സ് റാക്കറ്റ് സംഘത്തിലെ അംഗമാണ് സുമന്‍ കുമാരി. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.
ആരെ കോളനി പ്രദേശത്തെ റോയല്‍ പാം ഹോട്ടലില്‍ ഉന്നതര്‍ ഉള്‍പ്പെട്ടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടി പിടിയിലായത്. നടിയെ പിടികൂടുന്നതിനായി പൊലീസ് സുമന്‍ കുമാരി എന്ന വ്യാജ പേരില്‍ ഒരു യുവതിയെ ഹോട്ടലിലേയ്ക്ക് അയച്ചു. മോഡലുകളെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ മുതല്‍ 80,000 രൂപവരെ വേണമെന്ന് നടി ആവശ്യപ്പെട്ടു. ഡീല്‍ നടക്കുന്നതിനിടെയാണ് നടിയെ പോലീസ് അറസ്റ്റ് ചെയ്തത്.സുമന്‍ കുമാരിയാണ് ആവശ്യക്കാര്‍ക്ക് മോഡലുകളെ എത്തിച്ചുനല്‍കിയിരുന്നത്. സിനിമാ മോഹവുമായി മുംബയിലെത്തുന്ന മോഡലുകളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സിനിമയില്‍ അവസരം ലഭിക്കാതെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ സമീപിച്ച് വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയാണ് ചെയ്തിരുന്നത്. ആറുമാസമായി സുമന്‍ കുമാരി മുംബയിലാണ് താമസം. നിരവധി സിനിമകളില്‍ അഭിനയിക്കുകയും കോമഡി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സുമന്‍ കുമാരി പോലീസ് കസ്റ്റഡിയിലാണ്.