Sorry, you need to enable JavaScript to visit this website.

ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ; അഞ്ചു മാസത്തിന് ശേഷം ഇതാദ്യം

ന്യൂദൽഹി- അഞ്ചു മാസത്തെ ഇടവേളക്ക് ശേഷം എസ്.എൻ.സി ലാവ് ലിൻ കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിലേക്ക്. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് കേസ് ഹരജി പരിഗണിക്കും. അതേസമയം, സി.ബി.ഐക്ക് വേണ്ടി തുഷാർ മേത്ത ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തത വരുന്നില്ല. മുപ്പതിലധികം തവണയാണ് ഇതോടകം ലാവ്‌ലിൻ കേസ് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് കേസ് ഏറ്റവും ഒടുവിൽ പരിഗണിച്ചത്. യു.യു ലളിത് വിരമിച്ച ശേഷം കേസ് പിന്നീട് പരിഗണിച്ചിരുന്നില്ല. കേസ് അനന്തമായി നീണ്ടുപോകുന്നുവെന്ന പരാതി വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു.
 

Latest News