Sorry, you need to enable JavaScript to visit this website.

ചെന്നൈ ഐ.ഐ.ടിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

ചെന്നൈ- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ടാം വര്‍ഷ ബി.ടെക് കെമിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയെന്ന് സ്ഥിരീകരിക്കുകയാണെങ്കില്‍, ചെന്നൈ ഐ.ഐ.ടിയില്‍ ഇത്തരത്തില്‍ ഈ വര്‍ഷമുണ്ടാവുന്ന നാലാമത്തെ മരണമാവും ഇത്. നേരത്തെ, ഈ മാസം പശ്ചിമബംഗാളില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ചില്‍ ആന്ധ്രാ സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും ഫെബ്രുവരിയില്‍ മഹാരാഷ്ട്ര സ്വദേശിയായ ഗവേഷണ വിദ്യാര്‍ഥിയും ജീവനൊടുക്കിയിരുന്നു.

 

Latest News