ഗുഡ്ഗാവ്- ഹരിയാനയിലെ ഗുഡ്ഗാവില്‍ റോഡരികിലെ പാര്‍ക്കിങിനെ ചൊല്ലി ഓട്ടോ ഡ്രൈവറുമായി വഴക്കുണ്ടാക്കിയ 34-കാരി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷ സൃഷ്ടിച്ചു. കൃത്യമസമയത്ത് ഒഴിഞ്ഞു മാറിയതിനാല്‍ തലനാരിഴയ്ക്കാണ് ഓട്ടോ ഡ്രൈവര്‍ വെടിയുണ്ടയേല്‍ക്കാതെ ര്ക്ഷപ്പെട്ടത്. ഗുഡ്ഗാവിലെ ഭവാനി എന്‍ക്ലേവിലെ ഇടുങ്ങിയ ഒരു റോഡിലാണ് സംഭവം. സ്‌കൂട്ടറില്‍ ഇതുവഴിയെത്തിയ സപ്‌ന എന്ന യുവതി ഓട്ടോ മാറ്റി നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡ്രൈവര്‍ വണ്ടി മാറ്റാന്‍ തയാറാകാത്തതോടെ യുവതി തിരികെ പോയി ഭര്‍ത്താവിനെയും മറ്റൊരു യുവാവിനേയും കൂട്ടി എത്തി ഡ്രൈവറുമായി വഴക്കിടുകയായിരുന്നു.
ഇതിനിടെയാണ് കയ്യിലുണ്ടായിരുന്ന നാടന്‍ തോക്കെടുത്ത് സപ്‌ന ഓട്ടോ ഡ്രൈവര്‍ക്കു നേരെ വെടിവച്ചത്. തോക്ക് പിടിച്ചു വയ്ക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി ഡ്രൈവറെ കീഴ്‌പ്പെടുത്തുകയായിരുന്നു. ദൃക്‌സാക്ഷികള്‍ സംഭവം മൊബൈലില്‍ പകര്‍ത്തി പോലീസിനെ വിവരമറിയിച്ചു. യുവതിയേയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടെ ഉണ്ടായിരുന്ന യുവാവ് മുങ്ങി. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടന്നു വരികയാണ്.