ഷാജഹാന്‍പുര്‍- ഉത്തര്‍പ്രദേശില്‍ മുന്‍ എം.പി അതീഖ് അഹമ്മദിനേയും സഹോദരനേയും പോലീസ് സാന്നിധ്യത്തില്‍ വെടിവെച്ചു കൊന്ന മൂന്ന് പ്രതികള്‍ക്ക് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് ബി.ജെ.പി അനുയായി.
ഹിന്ദുയിസം ആര്‍ട് ആന്റ് കള്‍ചറല്‍ ഫൗണ്ടേഷന്‍ എന്ന പേരിലുള്ള പ്രാദേശിക സാമൂഹിക സംഘടനക്ക് നേതൃത്വം നല്‍കുന്ന രാഗിണി സിംഗാണ് കൊലയാളികള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്തത്.
ഭീകരരെ ഉന്മൂലനം ചെയ്ത് സമൂഹത്ത സുരക്ഷിതമാക്കുന്നതില്‍ ഈ കുട്ടികള്‍ വലിയ ധീരതയാണ് കാഴ്ച വെച്ചതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. പാവപ്പെട്ട പശ്ചാത്തലത്തില്‍നിന്നുള്ളവരായതിനാല്‍ ഫൗണ്ടേഷന്‍ വഴി ഇവര്‍ക്ക് ആവശ്യമായ സാധ്യമായ എല്ലാ നിയമസഹായവും നല്‍കും- അവര്‍ പറഞ്ഞു.
അതീഖ് അഹമ്മദിന്റെ കൊലയെ ന്യായീകരിക്കുകയാണോ എന്ന ചോദ്യത്തിന് അത് ശരിയായ സമീപനമല്ലെങ്കിലും അതീഖ് അഹമ്മദ് ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങള്‍ താന്‍ അംഗീകരിക്കുന്നില്ലെന്നായിരുന്നു മറുപടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)