കൊച്ചി- പ്രശസ്ത ഡാന്‍സ് കൊറിയോഗ്രഫര്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. ഇലക്ട്രോ ബാറ്റില്‍സ് എന്ന ഡാന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. കൊച്ചി സ്വദേശിയായ രാജേഷ് ഫെഫ്ക ഡാന്‍സേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറാണ്. മരണകാരണം വ്യക്തമല്ല. ഫെഫ്കയും ബീന ആന്റണി, ടിനി ടോം, ദേവി ചന്ദന തുടങ്ങിയ താരങ്ങളും ആദരാഞ്ജലി അര്‍പ്പിച്ചു.