മുംബൈ- ജിമ്മിൽ പരിശീലനം നടത്തുന്ന യുവതിക്കെതിരെ സമൂഹമാധ്യങ്ങളിൽ അപകീർത്തികരമായ കുറിപ്പുകൾ പ്രചരിപ്പിച്ച കേസിൽ ബോളിവുഡ് നടൻ സഹിൽ ഖാനെതിരെയും ഒരു വനിതക്ക് എതിരെയും കേസെടുത്തു. ഓഷിവാര സ്വദേശിയായ 43കാരിയെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാണ് കേസ്.
2023 ഫെബ്രുവരിയിൽ പണത്തെച്ചൊല്ലി ജിമ്മിൽവച്ച് 43-കാരിയും നടനൊപ്പം കുറ്റാരോപിതയായ സ്ത്രീയും വഴക്കുണ്ടായിരുന്നു. പിന്നീട് സ്ത്രീയും നടനും ചേർന്ന് തന്റെ കുടുംബത്തെയും തന്നെയും അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു. അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീയെ അപമാനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് നടനെതിരെ ഒഷിവാര പൊലീസ് കേസെടുത്തത്. അതേസമയം, ആരോപണവിധേയയായ യുവതിക്ക് പരാതിക്കാരിയുടെ ഭർത്താവുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. പരാതിക്കാരിയുടെ ഭർത്താവിനെതിരെ യുവതി നേരത്തെ പരാതി നൽകിയിരുന്നു.