മാനന്തവാടി-ജ്യേഷ്ഠന്റെ അടിയേറ്റ് അനുജന്‍ മരിച്ചു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രനാണ്(42) മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജയചന്ദ്രന്‍ അമ്മയെയും ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നതു തടയുന്നതിനിടെ സഹോദരന്‍ രാമകൃഷ്ണന്‍ മുളവടിക്ക് അടിച്ചതാണ് മരണത്തിനിടയാക്കിയത്. തലയ്ക്കും കഴുത്തിനും അടിയേറ്റുവീണ ജയചന്ദ്രനെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവിക്കും(45) മര്‍ദനമേറ്റു. ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാമകൃഷ്ണന്‍ പോലീസില്‍ കീഴടങ്ങി. കേളുഅമ്മിണി ദമ്പതികളുടെ മകനാണ് ജയചന്ദ്രന്‍. ഭാര്യ: ബിന്ദു. രണ്ടു കുട്ടികളുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)