മുംബൈ- ബോളിവുഡിലെ സെക്‌സ് റാക്കറ്റിലെ കണ്ണികള്‍ പോലീസ് പിടിയില്‍. തിങ്കളാഴ്ചയാണ് സിനിമ മേഖലയിലെ റാക്കറ്റിനെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടിയത്. കേസില്‍ നടിയും കാസ്റ്റിംഗ് ഡയറക്ടറുമായ ആരതി മിത്തലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാര്‍ എന്ന നിലയിലാണ് പോലീസ് ആരതിയെ സമീപിച്ചത്. അങ്ങിനെ രണ്ട് മോഡലുകളുടെ ചിത്രങ്ങള്‍ ഇന്‍സ്‌പെക്ടര്‍ മനോജ് സുതാറിന് ആരതി അയച്ചു കൊടുത്തു. ആവശ്യപ്പെട്ടത് 60000 രൂപയാണ്. ഗോരേഗാവില്‍ എന്തേണ്ട സ്ഥലവും പറഞ്ഞിരുന്നു. ഇവിടെ വെച്ചായിരുന്നു അറസ്റ്റ്.റെയ്ഡില്‍ രണ്ട് മോഡലുകളെ രക്ഷപ്പെടുത്തി പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. 15,000 രൂപ വീതം നല്‍കാമെന്ന് ആരതി വാഗ്ദാനം ചെയ്തതായി മോഡലുകള്‍ പോലീസിനെ അറിയിച്ചു.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം ഒരു ടീം ഉണ്ടാക്കി കസ്റ്റമര്‍ എന്ന നിലയില്‍ ആരതിയെ സമീപിച്ചത്. വിവിധ പ്രോജക്ടുകള്‍ക്കിടെ മോഡലുകളെ കണ്ടെത്തിയ ആരതി
വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ നല്ല പണം വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.കാസ്റ്റിംഗ് ഡയറക്ടര്‍ എന്നതിലുപരി ഒരു അഭിനേത്രി കൂടിയാണ് ആരതി. വിവിധ ടെലിവിഷന്‍ ഷോകളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജശ്രീ താക്കൂര്‍ ആണ് ഷോയിലെ നായിക. താന്‍ ആര്‍ മാധവനൊപ്പം ഒരു സിനിമയുടെ ചിത്രീകരണത്തിലാണെന്ന് ആരതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.