ചെന്നൈ-മെഗാ സ്റ്റാറിന് ഇത് തിളക്കമാര്‍ന്ന നേട്ടം. മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. മെഗാസ്റ്റാറിന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ഏജന്റ് ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. ആദ്യ 12 മണിക്കൂറുകള്‍ കൊണ്ട് തന്നെ 4.9 മില്യണ്‍ ആളുകള്‍ യൂട്യൂബിലൂടെ മാത്രം ട്രെയിലര്‍ കണ്ടുകഴിഞ്ഞു. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേന്ദര്‍ റെഡ്ഢിയാണ്.പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന സിനിമയ്ക്ക് ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം ഒരുക്കുന്നത്.ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. ഈ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ട്വിറ്ററിലെങ്ങും. ഏജന്റ് പെട്ടെന്ന് നൂറു കോടി ക്ലബില്‍ ഇടംപിടിക്കുമെന്നും അഭിപ്രായമുയര്‍ന്നു.