താൻ അമ്മയാകാൻ പോവുന്ന സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണ് തെന്നിന്ത്യൻ സിനിമയിലേയും ബോളിവുഡിലേയും നിറസാന്നിധ്യമായ നടി ഇലിയാന ഡിക്രൂസ്. ഇൻസ്റ്റഗ്രാമിൽ രണ്ട് ചിത്രങ്ങളിലൂടെയാണ് നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്.
'അഡ്വഞ്ചർ ആരംഭിക്കുന്നു' എന്നെഴുതിയ ഒരു കുഞ്ഞുടുപ്പും, 'മ്മ' എന്നെഴുതിയ ലോക്കറ്റുമാണ് നടി പങ്കുവെച്ച രണ്ട് ചിത്രങ്ങൾ. ചിത്രങ്ങളോടൊപ്പം 'കമിംഗ് സൂൺ, നിന്നെ കാണാൻ കാത്തിരിക്കാൻ വയ്യ എന്റെ കുഞ്ഞേ' എന്നും കുറിച്ചിട്ടുണ്ട്. പോസ്റ്റിൽ സന്തോഷവും പ്രാർത്ഥനകളും ആശംസകളും ചോദ്യങ്ങളും അറിയിച്ച് നിരവധി പേരാണ് പ്രതികരിച്ചത്.
എന്നാൽ, വലിയൊരു വിഭാഗം ആരാധകർ കൊച്ചിന്റെ അച്ഛനെ തിരക്കുന്നതും പ്രതികരണങ്ങളിൽ കാണാം. താരത്തിന്റെ വിവാഹം അറിഞ്ഞില്ല, കുഞ്ഞിന്റെ അച്ഛനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പല വാർത്തകൾ വന്നപ്പോഴും താരം പ്രണയമൊന്നും തുറന്നുപറയുകയോ സ്ഥിരീകരിക്കുകയോ ചെയ്തില്ല, ഇനി ആരേയും അറിയിക്കാതെ താരം വിവാഹം കഴിച്ചിരുന്നോ എന്ന് തുടങ്ങി കുഞ്ഞിന്റെ പിതൃത്വവുമായി ബന്ധപ്പെട്ട് പലവിധത്തിലാണ് ചർച്ചകൾ. എന്തായാലും കുഞ്ഞു ബാവയ്ക്കും അമ്മയാകാനാരിക്കുന്ന പ്രിയ നടിക്കും ആശംസകൾ നേരാൻ ആരും മടിച്ചില്ല...
എന്നാൽ, നടി ശരിക്കും ഗർഭിണിയാണോ എന്ന് ചോദിച്ച ചിലർ ഈയിടെയുള്ള നടിയുടെ വേഷവിധാനം അവർ എന്തോ മറയ്ക്കാൻ ശ്രമിച്ചുവെന്ന് പറയുന്നു. ഒരു പ്രമുഖ ദിനപത്രം പറയുന്നതനുസരിച്ച്, നടിയുടെ അവസാന റിലീസായ 'റെയ്ഡി'ന്റെ പ്രമോഷൻ വേളയിൽ ഇലിയാന ഈയിടെ ധരിച്ച വസ്ത്രങ്ങൾ ഈ ഊഹാപോഹങ്ങൾ ശരിവെക്കുന്നതായി പറയുന്നു. പ്രമോഷനുകളിലുടനീളം, നടി അയഞ്ഞ വസ്ത്രങ്ങളും ജംപ്‌സ്യൂട്ടുകളുമാണ് ധരിച്ചത്. ഇത് കുഞ്ഞിന്റെ വരവിനെ സൂചിപ്പിക്കുന്നു.
തന്റെ ജീവിത പങ്കാളിയെ നടി തുറന്നു പറഞ്ഞില്ലെങ്കിലും അതാരാണെന്നും പത്രം പറയുന്നു. ആൻഡ്രൂ നീബോൺ. കുറച്ച് ദിവസം മുമ്പ് നടി തന്റെ കാമുകൻ ആൻഡ്രൂ നീബോണിനെ ഭർത്താവായി അവതരിപ്പിച്ചതായും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ, തന്റെ വൈവാഹിക നില രഹസ്യമായി സൂക്ഷിക്കാൻ അവർ ആഗ്രഹിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഭർത്താവ് ആൻഡ്രൂ നീബോൺ അടുത്തിടെ ഭാര്യയുടെ മനോഹരമായ ഒരു ചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തുവെന്നും ഇലിയാന അവളുടെ സ്വീറ്റ് ടൈം ബാത്ത് ടബ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
2006ൽ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇലിയാന ഡിക്രൂസ് ആരാധകരുടെ നിറഞ്ഞ കയ്യടി നേടിയത്. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകളുടെ ഭാഗമായ ശേഷം ബർഫി എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിലെത്തിയത്. മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയ നടിയുടെ അൺഫെയർ ആൻഡ് ലവ്‌ലി ആണ് പ്രേക്ഷകർ കാത്തിരിക്കുന്ന പുതിയ സിനിമ.