ഹൈദരാബാദ്- പുലര്‍ച്ചെ വീടിനു പുറത്തുള്ള ശുചിമുറി ഉപയോഗിക്കാന്‍ ഇറങ്ങിയപ്പോള്‍ രണ്ടു പേര്‍ ഒരുപവന്റെ മംഗല്യസൂത്രം പൊട്ടിച്ചോടിയെന്നത് സ്ത്രീയുടെ കള്ളക്കഥയെന്ന് തെളിയിച്ച് പോലീസ്. സെക്കന്തരാബാദ് കാര്‍ഖാനയിലെ രേണുക യെല്ലമ്മ ക്ഷേത്രത്തിന് സമീപം കുടിലില്‍ ഉഷണ്ണ യെന്ന 45കാരി വീട്ടമ്മയാണ് പോലീസില്‍ വ്യാജ പരാതി നല്‍കിയത്.
ഏപ്രില്‍ 15 ന് അജ്ഞാതരായ രണ്ട് പേര്‍ തന്റെ മംഗല്യസൂത്രം തട്ടിയെടുത്തതായാണ് പോലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി 1.15 ഓടെ കുളിമുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രണ്ട് പേര്‍ വന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. അവര്‍ ഉപദ്രവിക്കുമെന്ന് ഭയന്ന് എട്ട് ഗ്രാം മംഗല്യസൂത്രം അഴിച്ചുകൊടത്തുവെന്നും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. പോലീസുകാരെ സമീപിക്കുന്നതിന് മുമ്പ് ഉഷണ്ണ സംഭവം ബന്ധുക്കളെയും അയല്‍ക്കാരെയും അറിയിച്ചിരുന്നു.
മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ സ്ത്രീയെ അഞ്ച് ദിവസത്തെ വെറും തടവിനും 200 രൂപ അപിഴയടക്കാനും ശിക്ഷിച്ചു.
തെറ്റായ പരാതികളും വിവരങ്ങളും നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് കാര്‍ഖാന പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)