മുംബൈ-എന്‍.സി.പി നേതാവ് അജിത് പവാര്‍ ബി.ജെ.പി ക്യാമ്പിലേക്ക് കൂറു മാറുകയാണെന്ന അഭ്യൂഹങ്ങള്‍ തള്ളി ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്.
അജിത് പവാര്‍ മഹാവികാസ് അഘാഡി വിട്ട് ബി.ജെ.പിയുമായി കൈകോര്‍ക്കുകയാണെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ ഇത് അടിസ്ഥാനമില്ലാത്തതാണെന്നും മഹാവികാസ് സഖ്യത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. പവര്‍ എം.വി.എയുടെ നെടുംതൂണാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഭൂരിപക്ഷം എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം. അജിത് പവാര്‍ പാര്‍ട്ടി എംഎല്‍എമാരു ചര്‍ച്ച തുടരുകയാണെന്നാണ് സൂചന. എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്ന് പറയുന്നു. 40 എംഎല്‍എമാരുടെ ഒപ്പ് ശേഖരിച്ച അജിത് പവാര്‍ അനുയോജ്യമായ സമയത്ത് ഗവര്‍ണര്‍ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പകരം ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകാനാണ് അജിത് പവാറിന്റെ നീക്കം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)