ചാവക്കാട്-മലയാള സിനിമയില്‍ ചുരുക്കം സിനിമകളിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ഒമര്‍ ലുലു. പുതുമുഖ താരങ്ങളെ വെച്ച് പടം പിടിക്കുന്ന ഒമര്‍ ലുലു ഇപ്പോള്‍ ബോളിവുഡില്‍ കൂടി സിനിമ ചെയ്യാനൊരുങ്ങുകയാണ്. സംവിധായകന്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഒരു ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുംബൈയില്‍ അങ്ങ് ബോളിവുഡില്‍ നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട. ദയവായി തളര്‍ത്തരുത്. എന്നാള്‍ ഒമര്‍ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തിയ നല്ല സമയമാണ് ഒമര്‍ ലുലുവിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. എന്നാല്‍ വിവാദങ്ങളെ തുടര്‍ന്ന് ജനുവരി 2ന് സിനിമ തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. മാരക ലഹരിവസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ചാണ് സിനിമ തിയേറ്ററുകളില്‍ നിന്നും നീക്കം ചെയ്തത്. ഇര്‍ഷാദ് അലിയും വിജീഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികമാരെ ഒമര്‍ലുലു മലയാളം സിനിമയില്‍ അവതരിപ്പിച്ചിരുന്നു.