ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയില്‍ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ 20 കാരിയായ യുവതിയെ വെടിവച്ചു കൊന്നു.
ബിഎ വിദ്യാര്‍ത്ഥിനിയായ റോഷ്‌നി അഹിര്‍വാര്‍ കോളേജില്‍ പരീക്ഷയെഴുതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തലയ്ക്ക് വെടിയുതിര്‍ത്ത അക്രമികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം മൃതദേഹത്തിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
നാടന്‍ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെയാണ് പ്രാദേശിക പോലീസ് സ്‌റ്റേഷന്‍. ആക്രമികള്‍ യുവതിയുടെ പരിചയക്കാരായിരിക്കാമെന്നും അവര്‍ മുഖം മറച്ചാണ് ബൈക്കില്‍ എത്തിയതെന്നും പോലീസ് സൂപ്രണ്ട് ഇരാജ് രാജ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)