മക്ക- വിശുദ്ധ ഹറമില്‍ കഴിഞ്ഞയാഴ്ച ശക്തമായ മഴ പെയ്തതും തീര്‍ഥാടകര്‍ മഴയില്‍ കുതിര്‍ന്ന് ഉംറ നിര്‍വഹിച്ചതും ശരിയാണെങ്കിലും ബാക്കി പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
കനത്ത മഴക്ക് ശേഷം തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും വലിയ ശല്യമായി പാറ്റകളും ചെള്ളുകളും പുറത്തുവന്നുവെന്നാണ് വീഡിയോകള്‍ സഹിതം പ്രചരിക്കുന്നത്. വാര്‍ത്ത സൗദി മാധ്യമങ്ങള്‍ തമസ്‌കരിച്ചവെന്നും സമൂഹ മാധ്യമങ്ങളാണ് യഥാര്‍ഥ വീഡിയോകള്‍ പുറത്തുകൊണ്ടുവന്നതെന്നും ഇസ്രായില്‍ മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്.
2019 ല്‍ വിശുദ്ധ ഹറമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വെട്ടുകിളി ശല്യത്തിന്റെ വീഡിയോകളാണ് ഇപ്പോഴത്തെ മഴയോടൊപ്പം പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
ഏപ്രില്‍ പത്തിനാണ് വിശുദ്ധ ഹറമിലടക്കം മക്കയിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തത്. തീര്‍ഥാടകര്‍ മഴ നനഞ്ഞുകൊണ്ട് ഉംറ നിര്‍വഹിക്കുന്നത് സൗദി ഔദ്യോഗിക മാധ്യമങ്ങള്‍ തന്നെ ട്വിറ്ററിലൂടെയും മറ്റും പുറത്തുവിട്ടിരുന്നു.