മുംബൈ- നടി സനാ ഖാനെ ഭര്‍ത്താവ് മുഫ്തി അനസ് സയ്യിദ് ഇഫ്താര്‍ പാര്‍ട്ടിക്കിടെ പിടിച്ചുവലിക്കുന്നത് വിവാദമായതിനെ തുടര്‍ന്ന് സനയുടെ വിശദീകരണം. മുംബൈയില്‍ ബാബാ സിദ്ദീഖിന്റെ ഇഫ്താര്‍ പാര്‍ട്ടിക്കിടെയാണ് വിവാദ സംഭവം. ഗര്‍ഭിണിയായ സനാ ഖാനെ പിടിച്ചുവലിച്ചതുമൂലം അവര്‍ക്ക് ശ്വാസം കിട്ടതായെന്നാണ് പ്രചരിച്ച വീഡിയോ.
എന്നാല്‍ ഡ്രൈവറെ വിളിച്ചിട്ട് കിട്ടിയില്ലെന്നും ദീര്‍ഘനേരം കാത്തുനിന്ന് വിയര്‍ത്തു തുടങ്ങിയ തന്നെ എവിടെയെങ്കിലും ഇരിക്കാനാണ് ഭര്‍ത്താവ് കൈയില്‍ പിടിച്ചു കൊണ്ടുപോയതെന്നും സന വിശദീകരിച്ചു.
പപ്പരാസികള്‍ പകര്‍ത്തിയ വീഡിയോ പല വിധ വിദ്വേഷ കമന്റുകളോടെയാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. തന്റെ ക്ഷേമത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ സനാ ഖാന്‍ വീഡിയോ കണ്ട് ആരും തീരുമാനത്തിലെത്തരുതെന്ന് ഉപദേശിച്ചു.