ലിപ് ലോക്ക് പരസ്യത്തിന് ഉപയോഗിച്ചത്  വേദനിപ്പിച്ചു- ഹണി റോസ് 

ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ എത്തിയ ഹണി റോസ് ഇന്ന് മലയാളത്തിലെ മുന്‍ നിരനായികയാണ്. ഇടക്കാലത്തു കുറച്ചുവര്‍ഷം അവസരങ്ങള്‍ ഒന്നും നടിക്ക് ലഭിച്ചില്ല. ആ സമയത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. ട്രിവാന്‍ഡ്രം ലോഡ്ജ്, റിങ് മാസ്റ്റര്‍, ചങ്ക്‌സ് എന്നിവ നടിയുടെ മേക്കോവര്‍ തന്നെ മാറ്റി. ഇതിനിടെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ ബൈ ടു ഇറങ്ങിയത്. അതിലെ മുരളി ഗോപിയുമായുള്ള ലിപ്  ലോക്ക് സീന്‍ വലിയ വിവാദമായിരുന്നു. എന്നാല്‍ ഈ ചുംബന രംഗം സിനിമയുടെ പ്രചരണത്തിന് ഉപയോഗിച്ചത് തന്നെ വേദനിപ്പിച്ചുവെന്ന് ഹണി റോസ് അഭിമുഖത്തില്‍ വ്യക്തമാക്കി.മുരളി ഗോപി തിരക്കഥയെഴുതിയ വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ ഒരു ലിപ്‌ലോക്ക് രംഗമുണ്ടായിരുന്നു. ഇക്കാര്യം എന്നോട് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നില്ല. 'ഏറെ സ്‌നേഹിച്ചയാള്‍ മരിച്ചുപോകുന്നു, ഒട്ടും പ്രതീക്ഷിക്കാതെ അയാള്‍ മുന്‍പില്‍ വന്നു നില്‍ക്കുന്നു' ഇതായിരുന്നു ആ രംഗത്തിന്റെ പശ്ചാത്തലം. അവര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ആ ചുംബനം ഇവിടെ അത്യാവശ്യമാണെന്ന് തോന്നി. അങ്ങനെയാണ് ആ രംഗം ഞാന്‍ ചെയ്തത്. പക്ഷേ അത് അവര്‍ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത് എന്നെ വിഷമിപ്പിച്ചു. മാര്‍ക്കറ്റിങ്ങിന്റെ തന്ത്രമായിരിക്കാം. പക്ഷേ, എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഇനി അത്തരത്തില്‍ ഒരു രംഗം ചെയ്യേണ്ടി വന്നാല്‍ ഞാന്‍ അല്‍പ്പം കൂടി ശ്രദ്ധിക്കും - താരം നയം വ്യക്തമാക്കി. 

Latest News