ലഖ്‌നൗ- ഏറ്റമുട്ടലില്‍ പോലീസോ ക്രിമിനലുകളെ തന്നെ കൊല്ലുമെന്ന് 19 വര്‍ഷം മുമ്പ് മുന്‍ എം.പി ആതിഖ് അഹ്്മദ് പ്രവച്ചിരുന്നു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നത്.
കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ പോലീസിന്റേയും മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തിലാണ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആതിഖ് അഹ്്മദിനേയും സഹോദരന്‍ അശ്‌റഫിനേയും അക്രമിസംഘം വെടിവെച്ചുകൊന്നത്.
ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുല്‍പുര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് തന്നെ വ്യാജ ഏറ്റുമുട്ടലില്‍ പോലീസോ ക്രിമിനലുകളോ കൊല്ലുമെന്ന് ആതിഖ് അഹ്മദ് പറഞ്ഞിരുന്നതു.
ഗുജറാത്തിലെ സബർമതി ജയിലിൽനിന്ന് തന്നെ യു.പിയിലെ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ആതിഖ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്നെ മാറ്റുന്നത് വധിക്കാനാണെന്നും അതിനാൽ ജയിൽ മാറ്റം തടയണമെന്നും സംരക്ഷണം നൽകണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഹൈകോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. 2019ല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)