ന്യൂദല്‍ഹി- ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം പൂര്‍ണമായും അടക്കുമെന്നും കര്‍ണാടകയില്‍ കാറ്റ് മാറ്റി വീശുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 130 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കര്‍ണാടക എപ്പോഴും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വിജയിക്കുന്നതോടെ അടുത്ത വര്‍ഷം കേന്ദ്രത്തിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെയ് പത്തിനു നടക്കുന്ന വോട്ടെടുപ്പില്‍ ബി.ജെ.പിക്ക് 60 സീറ്റ് കടക്കാനാവില്ലെന്നും കോണ്‍ഗ്രസ് 130 ല്‍ കുറയാത്ത സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു.
സെക്കുലര്‍ ജനതാദള്‍ ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്നും എച്ച്.ഡി.ദേവെഗൗഡ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ അവസരവാദത്തെ ജനങ്ങള്‍ തള്ളിക്കളയുമെന്നും വീരപ്പമൊയ്‌ലി പറഞ്ഞ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)