Sorry, you need to enable JavaScript to visit this website.

സുഡാനില്‍ സിവിലിയന്‍ മരണസംഖ്യ ഉയരുന്നു; സ്ഥിതി ഗുരുതരമെന്ന് മന്ത്രി ജയശങ്കർ

ന്യൂദൽഹി- സുഡാനിലെ സ്ഥിതി അതീവഗരുതരമായി തുടരുകയാണെന്നും നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചു.സംഘര്‍ഷം തുടരുന്ന സുഡാനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി ഖാർത്തൂമിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. സൈന്യവും അര്‍ധസേനാ വിഭാഗങ്ങളും ഏറ്റുമുട്ടിയ സുഡാന്‍ തലസ്ഥാനമായ ഖൂര്‍ത്തൂമില്‍ പുറത്തിറങ്ങരുതെന്ന് നേരത്തെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം വെടിയേറ്റ മലയാളി ആല്‍ബര്‍ട്ട് ഓസ്റ്റിനാണ് മരിച്ചത്.  ഡാല്‍ ഗ്രൂപ്പ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ മരണ വിവരം ബന്ധുക്കളെ അറിയിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
രാജ്യം അപകടസ്ഥിതിയിലാണെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പാരാമിലിറ്ററിയും സൈന്യവും പരസ്പരം വെടിവെപ്പ് നടത്തിയത്. കൊല്ലപ്പെട്ട സിവിലിയന്മാരുടെ മരണം 56 ആയതായി സുഡാന്‍ ഡോക്ടര്‍മാരുടെ സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. ഇതിനു പുറമെ, സുരക്ഷാ സേനകളിലും നിരവധി മരണമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News